സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നർഗസിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്.അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതയും ഇന്ത്യ നേടി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എക്സ്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും തരത്തിലുള്ള ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയലുകൾ (CSAM) കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.
സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താൻ യുഡിഎഫ്. ഈ മാസം 16ന് തിരുവനന്തപുരത്ത് സഹകാരി സംഗമം നടത്തും. യുഡിഎഫ് അനുകൂലികളായ സഹകാരികൾ സംഗമത്തിൽ പങ്കെടുക്കും.
നവംബറിൽ നടക്കുന്ന കേരളീയത്തിന് ആശംസയുമായി നടൻ മോഹൻലാൽ. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് വിഡിയോയിൽ മോഹൻലാൽ പറഞ്ഞു. നടന്റെ വിഡിയോ ദൃശ്യം സോഷ്യൽ മീഡിയാ ഹൻഡിലുകളിൽ പങ്കുവെച്ച് മുഖ്യമന്ത്രി.
പൊലീസുകാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു സംസ്കാരം.
2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനം ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകള്‍ വഴി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.
പ്രതിപക്ഷം ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡിന് സാധ്യത, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രണ്ടു വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിലെ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കുന്നത്.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയർന്ന നിയമന കോഴക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്. തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയി എന്ന് അറിയില്ലെന്നും അറിയിച്ചു, കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.