*1985ലെ മികച്ച ജനപ്രിയ സിനിമ ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖം ഇന്ത്യയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവനയാണെന്നും കേരളത്തിന് അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും നാം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾
◾വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എംപി . മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നിവരെ തുറമുഖ മന്ത്രി അനുസ്മരിച്ചു.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾തലസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ കഴക്കൂട്ടം സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു.സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനില്‍ നിന്നുമുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തു.അതേസമയം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
◾സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
◾ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.ക്യാമ്പുകളില്‍ ആകെയുള്ളത് 875 പേരാണ്.ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവനന്തപുരം താലൂക്കിലാണ് , ഇവിടെ 580 പേരാണുള്ളത്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455
◾ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിയുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സര്‍വകലാശാല അറിയിച്ചു.
◾അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. വിവിധ ഭാഷകളില്‍ തയ്യാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
◾കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആദി ശേഖറിനെ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ കൊലപ്പെടുത്തിയത്.
◾കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അതിനിടയില്‍ തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നവര്‍ നാളെ വിവരം അറിയുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അതേസമയം സുനില്‍ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് എം.പിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയെന്ന മാധ്യമവാര്‍ത്ത വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി ശരത് പ്രസാദിനെ തിരഞ്ഞെടുത്തു. ആരോപണങ്ങള്‍ നേരിട്ട മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
◾
◾കരുവന്നൂര്‍ മാതൃകയില്‍ മറ്റ് വിഷയങ്ങളിലും ഇടപെടുമെന്നും നയതന്ത്ര അനുമതി ലഭിച്ചാല്‍ ദുബൈയിലും അദാലത്ത് നടത്തുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികള്‍ ദുബൈയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ മലപ്പുറത്ത് നിന്നാണ് ഏറ്റവും അധികം പരാതികള്‍ ലഭിച്ചിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
◾കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് സിനിമയുടെ ചിത്രീകരണത്തിനിടെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അസര്‍ബൈജാനില്‍ വെച്ചായിരുന്നു അന്ത്യം.
◾മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.എസ്.ഗില്‍ അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തില്‍.
◾കാറും ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് തിരുവണ്ണാമലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ 7പേര്‍ക്ക് ദാരുണാന്ത്യം. വിഴുപ്പുറത്ത് ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ബംഗളുരുവിലേക്ക് പോവുകയായിരുന്നു കുടുംബം.
◾ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡല്‍ഹി-എന്‍സിആറില്‍ ഭൂചലനം അനുഭവപ്പെടുന്നത്.
◾നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ മത്സരിക്കാന്‍ ‘രാമായണ’ നടനെ കളത്തിലിറക്കി കോണ്‍ഗ്രസ്. രാമായണത്തിലെ ഹനുമാനായി വേഷമിട്ട ജനപ്രിയ നടന്‍ വിക്രം മസ്തലാണ് ബുധ്നി മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
◾പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബി.ജെ.പി. പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയുടെ ആരോപണം.
◾ജമ്മു കശ്മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു. റൈഫിള്‍മാന്‍ ഗുരുചരണ്‍ സിംഗിനാണ് പട്രോളിംഗിനിടെ പരിക്കേറ്റത്. അബദ്ധത്തില്‍ ലാന്‍ഡ് മൈനില്‍ ചവിട്ടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
◾ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും.
◾ഇസ്രയേലിന് നേരെ ലബനോനില്‍ നിന്നും മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇസ്രയേലി പൗരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലബനോന്‍ സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി.
◾ഇസ്രയേലിന്റെ തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക.നിരപരാധികളായ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ യു.എന്നുമായും മറ്റു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
◾ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിനു പരിഹാരം കാണാന്‍ ഉന്നതങ്ങളില്‍ ശ്രമങ്ങള്‍. യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഞായറാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്വയംപ്രതിരോധത്തിനും അപ്പുറമുള്ളവയാണെന്ന് ചൈന വിമര്‍ശിച്ചു. സാധാരണമനുഷ്യര്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ തുലോം കുറച്ചുവേണം ഹമാസിനെതിരായ സൈനികനടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവേര്‍ലി ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.
◾ഇസ്രായേല്‍ പലസ്തീന്‍ യുദ്ധ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ പ്രകടനങ്ങള്‍ക്ക വിലക്ക. യഹൂദരോടുള്ള വിരോധം പ്രകടമാക്കുകയോ പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദേശികളെ വിസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫീസിന്റെ നീക്കം.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റണ്‍സിന് തോല്‍പിച്ച് അഫ്ഗാനിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 49.5 ഓവറില്‍ 284ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.
◾രാജ്യത്തെ 3 ബാങ്കുകള്‍ക്ക് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടികള്‍ പിഴ ചുമത്തിയിട്ടുള്ളത്. അതേസമയം, പിഴ ഈടാക്കിയ മുഴുവന്‍ കേസുകളിലും, ഒരിക്കലും സ്ഥാപനങ്ങള്‍ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. സ്വകാര്യ മേഖല ബാങ്കുകളിലെ ഓഹരികള്‍ അല്ലെങ്കില്‍ വോട്ടിംഗ് അവകാശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതിയുടെ നിയമങ്ങള്‍ പാലിക്കാത്തതിന് തുടര്‍ന്ന് ആര്‍ബിഎല്‍ ബാങ്കിനും പിഴ ചുമത്തി. എന്‍ഡിഎഫ്സികളിലെ ഇടപാടുകള്‍ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനെത്തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
◾റിലീസിന് ഒരുങ്ങുന്ന ‘രണ്ടാം മുഖം’ ചിത്രത്തില്‍ പി. കെ.സുനില്‍കുമാര്‍ ആലപിച്ച ‘മാമല മേലെ ഒരു കൈലേസു പോലെ ‘ എന്ന ഗാനം തരംഗമാകുന്നു. ഗാനരചയിതാവ് ബാപ്പു വാവാടിന്റെ വരികള്‍ക്ക് രാജേഷ് ബാബു കെ ഈണം നല്‍കിയ ഈ ഗാനം സുനില്‍കുമാറിനൊപ്പം ആലപിച്ചിരിക്കുന്നത് അജ്മല്‍ ബഷീറാണ്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’. കൃഷ്ണജിത്ത് എസ്. വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണികണ്ഠന്‍ ആചാരിയുടെ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണിത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വഹിക്കുന്നത്. അഞ്ജലി നായര്‍, കഷ്ണജിത്ത് എസ്. വിയജന്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം.ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍,അജയന്‍ മാടക്കല്‍,കെ.ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരിയേക്കല്‍ തുടങ്ങി ഒട്ടേറെ നടീനടന്മാര്‍ ചിത്രത്തില്‍ വേഷമിടുന്നു.
◾ഒരിടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ് എത്തുന്ന ഫാമിലി ത്രില്ലര്‍ ചിത്രം ‘പുലിമട’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എ. കെ സാജനാന്‍ ചിത്രം സംവിധാനം ചെയുന്നത്. സെന്റ് ഓഫ് എ വുമണ്‍ (പെണ്ണിന്റെ സുഗന്ധം) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ നായികമാരായി എത്തുന്ന ഐശ്വര്യ രാജേഷിനെയും ലിജോമോളുടെയും ഗംഭീര പ്രകടനവും ട്രെയിലറില്‍ കാണാം. ഇന്‍ക്വിലാബ് സിനിമാസ്, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചെമ്പന്‍ വിനോദ്, ബാലചന്ദ്ര മേനോന്‍, ജിയോ ബേബി, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് പുലിമടയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിന്‍സെന്റ് സ്‌കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 26-ന് തിയേറ്ററുകളില്‍ എത്തും. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.
◾ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് മാരുതി സുസുക്കി ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു. ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ് റോഡറിന്റെ 5-ഡോര്‍ പതിപ്പ് നിര്‍മ്മിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ അനാച്ഛാദനം ചെയ്ത മാരുതി ജിംനി അഞ്ച് ഡോര്‍ മോഡല്‍ നിലവില്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്. 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനി 5-ഡോറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പരുക്കന്‍ ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, 103 ബിഎച്ച്പിയും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ജിംനി 5-ഡോറിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റ് എസ്യുവി വികസിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. മൊത്തം ഉല്‍പ്പാദനത്തിന്റെ 66 ശതമാനത്തോളം ആഭ്യന്തര വിപണിക്കും ബാക്കി കയറ്റുമതിക്കും. നിലവില്‍ പ്രതിമാസം 3,000 യൂണിറ്റ് ജിംനികള്‍ കമ്പനി വില്‍ക്കുന്നുണ്ട്.
◾ബിലാന്‍കൂത്ത് എന്ന കടലോരഗ്രാമം, പല ജീവിതങ്ങളെ പൊതിഞ്ഞുവെച്ചിരിക്കുന്ന നിഗൂഢതയാണ്. അതിലെ ഏതാനും ഏടുകളെ അവതരിപ്പിച്ച് മനുഷ്യജീവിതത്തിന്റെ രഹസ്യങ്ങളെ തുറന്നുനോക്കുകയാണ് നോവലിസ്റ്റ്. സ്‌നേഹം, പ്രണയം, രോഷം, നിസ്സഹായത… മരണം എന്നിങ്ങനെ മനുഷ്യാവസ്ഥകളെല്ലാം ബിലാന്‍കൂത്തില്‍ കടന്നുവരുന്നു. അങ്ങനെ തുടക്കമെന്നോ ഒടുക്കമെന്നോ ഇല്ലാതെ ബിലാന്‍കൂത്ത് മുന്നോട്ടു സഞ്ചരിക്കുകയാണ്, എക്കാലത്തെയും തലമുറകള്‍ക്കായി. ഷഹല വെളിയംകോടിന്റെ ആദ്യ നോവല്‍. ‘ബിലാന്‍കൂത്ത്’. മാതൃഭൂമി. വില 161 രൂപ.
◾ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അന്താരാഷ്ട്ര തലത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. ഇന്ന് സമ്മര്‍ദ്ദവും വിഷാദവും സാധാരണമായി മാറുകയാണ്. ജോലി സമ്മര്‍ദം, സാമ്പത്തിക പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശനങ്ങളൊക്കെ മാനസിക വിഭ്രാന്തിക്ക് ഇടയാക്കുന്നു. വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. നിരന്തരമായി ദുഖവും ഏകാന്തതയും അനുഭവപ്പെടുക. വിഷാദരോഗം ബാധിച്ച ഒരാള്‍ക്ക് ഒരു ജോലിയും ചെയ്യാനോ ആസ്വദിക്കാനോ താല്പര്യം തോന്നില്ല. വിഷാദം ഒരു വ്യക്തിയുടെ വിശപ്പിനേയും ബാധിക്കുന്നു. ഇക്കാരണത്താല്‍, പെട്ടെന്ന് ശരീരഭാരം കുറയുകയോ വര്‍ധിക്കുകയോ ചെയ്യുന്നു. വിഷാദരോഗത്തില്‍ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വളരെ സാധാരണമാണ്. ഈ പ്രശ്നം കാരണം, പലപ്പോഴും ആളുകള്‍ ശരിയായ രീതിയില്‍ ഉറങ്ങാറില്ല. ഒരു രാത്രി മുഴുവന്‍ ഉറങ്ങിയതിനു ശേഷവും നിരന്തരമായ ക്ഷീണവും ഊര്‍ജക്കുറവും അനുഭവപ്പെടുന്നത് വിഷാദരോഗത്തിന്റെ ഒരു പ്രത്യേക ലക്ഷണമാണ്. വിഷാദം ഒരു വ്യക്തിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങള്‍ എടുക്കാനും കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനുമുള്ള കഴിവിനെ തകരാറിലാക്കും, അത് അവരുടെ ജോലിയെ ബാധിക്കും. വിഷാദരോഗമുള്ള ആളുകള്‍ക്ക് പലപ്പോഴും നെഗറ്റീവ് ചിന്തകള്‍, കുറ്റബോധം അല്ലെങ്കില്‍ ഭാവിയെക്കുറിച്ചുള്ള നിരാശയുടെ വികാരങ്ങള്‍ എന്നിവ അനുഭവപ്പെടുന്നു. വിഷാദം കാരണം, ആളുകള്‍ ചെറിയ കാര്യങ്ങളില്‍ പ്രകോപിതരും ദേഷ്യപ്പെടുന്നവരുമായി മാറിയേക്കാം. വിഷാദരോഗം ബാധിച്ച ആളുകള്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും അകന്നുപോകുന്നു. വിഷാദരോഗം ബാധിച്ച ഒരു വ്യക്തിക്ക് മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും നിരന്തരമായ ചിന്തകള്‍ ഉണ്ടാകാറുണ്ട്. അത്തരം ചിന്തകള്‍ ഉണ്ടാകുന്നത് വിഷാദരോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് അസ്തമിക്കാറായപ്പോള്‍ സൂര്യന് വലിയ വിഷമമായി. ലോകം അന്ധകാരത്തിലാകുമല്ലോ.. ആര്‍ക്കെങ്കിലും പ്രകാശം നല്‍കുവാന്‍ കഴിയുമോ? സൂര്യന്‍ ചോദിച്ചു. നക്ഷത്രങ്ങള്‍ പറഞ്ഞു: ഞങ്ങള്‍ വെളിച്ചം നല്‍കാം. പക്ഷേ, അപ്പോഴേക്കും മേഘം വന്ന് അവയെ മറച്ചു. നക്ഷത്രങ്ങള്‍ ചോദിച്ചു: ഇനി മറ്റാര്‍ക്കെങ്കിലും പ്രകാശം നല്‍കുവാന്‍ കഴിയുമോ? അപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു: ഞാന്‍ നല്‍കാം.. കുറച്ചുകഴിഞ്ഞപ്പോള്‍ ചന്ദ്രനേയും മേഘം മറച്ചു. നിസ്സഹായതയോടെ ചന്ദ്രന്‍ ചോദിച്ചു: ഇനി ആര്‍ക്കെങ്കിലും പ്രകാശം നല്‍കാന്‍ കഴിയുമോ? അപ്പോള്‍ ഒരു മിന്നാമിനുങ്ങ് മറുപടി പറഞ്ഞു: ചെറിയ വെട്ടമാണെങ്കിലും ഞാന്‍ തെളിഞ്ഞുകൊള്ളാം. അവള്‍ തെളിഞ്ഞുതുടങ്ങിയപ്പോഴേക്കും ഒരായിരം മിന്നാമിനുങ്ങുകള്‍ ഒപ്പം ചേര്‍ന്നു.. അതെ, നന്മ ഒരു തുടര്‍പ്രക്രിയയാണ്. ആരെങ്കിലുമൊക്കെ ഏറ്റെടുത്ത് ഓരോ സത്കര്‍മ്മവും ഒരിക്കലും അവസാനിക്കാതെ നിലനില്‍ക്കും. നമ്മള്‍ എല്ലാവരും അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ ആരോ ഒരാള്‍ പ്രതിഫലേച്ഛയില്ലാതെ ചെയ്തവയാണ്. അപരിചിതരിലൂടെ ലഭിക്കുന്ന സുകൃതങ്ങള്‍ക്കും അപരിചിതര്‍ക്കു ചെയ്യുന്ന സുകൃതങ്ങള്‍ക്കും ഒരിക്കലും കടപ്പാടിന്റെ ബന്ധനമുണ്ടാകില്ല. എല്ലാവരിലും നന്മ കണ്ടെത്താന്‍ ശ്രമിക്കാം, കാരണം എല്ലാം തികഞ്ഞ ആരുമുണ്ടാകില്ല. ഒന്നിനും ഉപകരിക്കാത്തവരായും ആരുമുണ്ടാകില്ല. എത്ര ചെറിയ പുണ്യമാണെങ്കിലും ആരെങ്കിലും ചെയ്തു തുടങ്ങിയാല്‍ സമാനമനസ്‌കരെല്ലാം ഒത്തുചേരും. അതെ, ഒരു നന്മ ജനിക്കുമ്പോള്‍ എവിടെയോ ഒരു തിന്മ മരിക്കുന്നുണ്ട്.. നന്മപരക്കട്ടെ, തടസ്സമില്ലാതെ – ശുഭദിനം.