yt cover 57

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് പത്തിന്. വോട്ടെണ്ണല്‍ മെയ് 13 നാണ്. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകയില്‍ 5.21 കോടി വോട്ടര്‍മാരാണു വിധിയെഴുതുക.

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യാഗ്രഹത്തിനു തുടക്കം. അടുത്ത മുപ്പതു വരെയാണ് രാജ്യവ്യാപകമായ സത്യാഗ്രഹം. ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തുടങ്ങി ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടക്കും.

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന അടിപിടിയില്‍ വ്യാജപരാതി നല്‍കി കേസെടുപ്പിച്ചെന്ന് ആരോപിച്ച് അവകാശ ലംഘന നോട്ടീസുമായി രമേശ് ചെന്നിത്തല. മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.ഡി. ജിജുകുമാര്‍, നിയമസഭാ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, വനിതാ സര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയത്.

*മാര്‍ച്ച് 31 മുതല്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്‌സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. ഹൈക്കോടതി കേസ് സ്റ്റേ ചെയ്തിരിക്കേ, എം പി സ്ഥാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടി.

ദേവികുളം നിയമസഭാ മണ്ഡലത്തിലെ തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നാണ് ഹര്‍ജി.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചു വയസുതന്നെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആറാം വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്താല്‍ മതിയെന്ന കേന്ദ്രനിയമം തത്കാലം കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആറാം വയസില്‍ ചേര്‍ന്നാല്‍ മതിയെന്ന് ആഗ്രഹമുള്ളവര്‍ക്ക് അങ്ങനേയും ആകാമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ നല്‍കും. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താനായിരുന്നില്ല.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. ഒരു വിദ്യാര്‍ഥിനി കൂടി പൊലീസില്‍ പരാതി നല്‍കിയതിനാലാണ് സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനില്‍ ശ്രീജിത്ത് (43) അറസ്റ്റിലായത്.

പൊലീസില്‍നിന്നും വിജിലന്‍സിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കണമെങ്കില്‍ യോഗ്യത പരീക്ഷ വിജയിക്കണം. സിലബസും വിജിലന്‍സ് പുറത്തിത്തിറക്കി. അടുത്ത മാസം ഒന്നിന് ആദ്യ പരീക്ഷ നടത്തും. നിലവില്‍ ക്രൈം ബ്രാഞ്ചിലേക്കു മാത്രമാണ് യോഗ്യതാ പരീക്ഷ.

ഇടതു വനിതാ നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് ക്രിമിനല്‍ പരാമര്‍ശമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ രണ്ടാംതരക്കാരായി കാണുന്ന സംഘപരിവാര്‍ സംഘടനകളില്‍ നിന്നുള്ളവര്‍ക്കേ ഇത്തരം മ്ലേച്ഛമായ പരാമര്‍ശം നടത്താന്‍ കഴിയൂ. ആനി രാജ പറഞ്ഞു.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടുപേര്‍ തന്നോടു മോശമായി പെരുമാറിയെന്ന് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ്.അയ്യര്‍. ആറുവയസുള്ളപ്പോള്‍ രണ്ടു പുരുഷന്മാര്‍ തന്നെ വാത്സല്യത്തോടെ വിളിച്ച് അടുത്തിരുത്തി. ദേഹത്ത് സ്പര്‍ശിച്ചു. അവര്‍ ആരാണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും കളക്ടര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ഇങ്ങനെ പറഞ്ഞത്.

ആലപ്പുഴയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. ജോലി കഴിഞ്ഞു നടന്നു പോകുകയായിരുന്ന കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റെങ്കിലും മോഹനന്‍ വീട്ടിലേക്കു പോയി. വീട്ടിലെത്തിയതിനു പിറകേ, കുഴഞ്ഞ് വീഴുകയായിരുന്നു.

തൃപ്പുണിത്തുറ കസ്റ്റഡി മരണക്കേസില്‍ മരിച്ച മനോഹരനെ മര്‍ദിച്ചത് എസ് ഐ മാത്രമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. അതുകൊണ്ടാണ് എസ്ഐയെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റു പോലീസുകാര്‍ മര്‍ദിച്ചതിന് തെളിവുകള്‍ ഇല്ല, സാക്ഷി മൊഴികള്‍ ഇല്ലെന്നും കമ്മിഷണര്‍ പറഞ്ഞു.

വിയ്യൂര്‍ പോലീസ് സ്റ്റേഷനിലും കസ്റ്റഡി മര്‍ദനം. പോലീസുകാരനുമായി വഴക്കുള്ളയാളുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പട്ടികജാതിക്കാരനായ കെ.ടി. സതീഷിനോടു വീട് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുകയും ജാതി ആക്ഷേപം നടത്തിയെന്നുമാണു പരാതി. മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.

വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാടുകയറി വഴിതെറ്റി രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങി സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലു പേരെ രക്ഷിച്ചു. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്(17) എന്നിവരെയാണ് വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് രക്ഷിച്ചത്.

എടപ്പാളില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. കാര്‍ യാത്രക്കാരുമായുള്ള അടിപിടിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തതിനാണ് പ്രതിഷേധം. പണിമുടക്ക് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരെ വലച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഡോ. ജി. ഗണേഷ്‌കുമാറിനെയാണ് പുന്നലത്തുപടിയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശബരിമല ഇലവുങ്കലില്‍ അയ്യപ്പ ഭക്തരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹമനോടിച്ചതിന് ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യത്തിനെതിരെയാണ് കേസെടുത്തത്.

ഇന്ത്യയിലെ അഴിമതി സംഘത്തിന്റെ തലവനാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ ഖാര്‍ഗെയും ആവര്‍ത്തിച്ചു. അദാനിയുടെ ഷെല്‍ കമ്പനിയിലെ 20,000 കോടി ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോസ്‌കി, വിജയ് മല്യ, ജികിന്‍ മെഹ്ത, തുടങ്ങിയവരുടേതാണോ? അവര്‍, അഴിമതിക്കാരെ സംരക്ഷിക്കുന്ന നിങ്ങളുടെ പദ്ധതിയിലെ അംഗങ്ങള്‍ ആണോ? മോദിയാണോ ഇതിന്റെ കണ്‍വീനര്‍? -ഖാര്‍ഗെ ചോദിച്ചു. കര്‍ണാടക, മേഘാലയ സര്‍ക്കാരുകളിലെ അഴിമതിയില്‍ നിങ്ങള്‍ക്കും പങ്കില്ലേയെന്നും ഖര്‍ഗെ ചോദിച്ചു.

ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍ വീടൊഴിയണമെന്നുള്ള നോട്ടീസിനു പിറകേ വീടൊഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കി രാഹുല്‍ ഗാന്ധി. വീട്ടു സാധനങ്ങള്‍ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദപ്പിച്ച 18 മരുന്നു കമ്പിനികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചു. രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നടപടി.

ലോക്‌സഭ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖ അഭിഭാഷകരെ നിയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ നടക്കുന്ന ഗൂഢാലോചനയാണോയെന്നു സംശയമുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത്. ഉദ്ധവ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏകനാഥ് ഷിന്‍ഡെയും ഫഡ്‌നാവിസും തമ്മില്‍ 150 ലേറെ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും സാവന്ത് പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കേന്ദ്രത്തിനെതിരേ രണ്ടു ദിവസത്തെ ധര്‍ണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തിനുള്ള ധനസഹായങ്ങള്‍ കേന്ദ്രം തടഞ്ഞെന്ന് എന്നാരോപിച്ചാണ് മമത് ധര്‍ണ ആരംഭിച്ചത്.

ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്നായ സാഷയുടെ മരണ കാരണം ‘മാനസിക സമ്മര്‍ദ്ദ’മെന്ന് വിദഗ്ധര്‍. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ദിവസം ചത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമിബിയയില്‍ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ.

വനിതാ കോളേജിന്റെ മതില്‍ ചാടിക്കടന്ന് വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചെന്ന് പരാതി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളേജിലെക്കാണ് ഏഴുപേര്‍ മതില്‍ ചാടിക്കടന്ന് പ്രവേശിച്ചത്. പുറത്തറിയാതിരിക്കാന്‍ കോളേജ് അധികൃതര്‍ ഹോസ്റ്റലിലുള്ളവരെ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ജാജ്പൂരിലാണ് 18 കാരിയായ പോളിടെക്നിക് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മെക്‌സിക്കോയില്‍ കുടിയേറ്റക്കാരുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ മരിച്ചു. വടക്കന്‍ മെക്‌സിക്കോ-യുഎസ് അതിര്‍ത്തിക്ക് സമീപത്തെ സിയുഡാഡ് ഹുവാരെസിലെ ക്യാമ്പിലാണ് അപകടമുണ്ടായത്.

ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോര്‍ന്നു. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോര്‍ന്നിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ട്വിറ്റര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

അര്‍ജന്റീനയ്ക്ക് വേണ്ടി നൂറ് ഗോള്‍ നേടി സൂപ്പര്‍ താരം ലയണല്‍ മെസ്സി. കരിയറിലെ 800 ഗോള്‍ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസ്സിയുടെ ഈ നേട്ടം. കുറാസോക്കെതിരായ സൗഹൃദ മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തോടെ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് വിജയിച്ചു.

2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്റ് യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവരില്‍ നിന്ന് ഇനി ചാര്‍ജ് ഈടാക്കപ്പെടും. ഏപ്രില്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്കായി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇന്റര്‍ചേഞ്ച് ഫീസ് സാധാരണയായി കാര്‍ഡ് പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടതാണ്. ഇടപാടുകള്‍ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നതിനുമുള്ള ചെലവുകള്‍ക്കായാണ് ഇത് ഈടാക്കുന്നത്. പിപിഐ ഉപയോക്താക്കള്‍ ഇനി മുതല്‍ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സര്‍വീസ് ചാര്‍ജായി ബാങ്കിന് നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ വ്യക്തികള്‍ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാര്‍ജ് നല്‍കേണ്ടി വരില്ല. ഇന്റര്‍ചേഞ്ചിന്റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്. ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികള്‍/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പര്‍മാര്‍ക്കറ്റിന് 0.9 ശതമാനം, മ്യൂച്വല്‍ ഫണ്ടുകള്‍, സര്‍ക്കാര്‍, റയില്‍വേ, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ഇന്റര്‍ചേഞ്ച്.

പ്രീമിയം ഫോണുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 2022-ല്‍ ഇന്ത്യന്‍ നിര്‍മിത ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി 65 ശതമാനം ഉയര്‍ന്നതായി കൗണ്ടര്‍പോയിന്റ് വ്യക്തമാക്കി. ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കമ്പനികളായ ഫോക്സ്‌കോണ്‍ ഹോന്‍ ഹായ്, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയില്‍ ഭാഗമായതാണ് ആപ്പിളിന്റെ കയറ്റുമതിയിലെ വളര്‍ച്ചയുടെ മറ്റൊരു കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയുടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ കമ്പനിയുടെ സംഭാവന 2021 ല്‍ 12 ശതമാനമായിരുന്നത് 2022 ല്‍ 25 ശതമാനമായി ഉയര്‍ന്നു. 2022-ല്‍ ഇന്ത്യയിലെ മികച്ച 10 ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവന കമ്പനികളില്‍ ഫോക്സ്‌കോണ്‍ ഹോന്‍ ഹായ്, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണിന്റെ മൊത്തത്തിലുള്ള കയറ്റുമതി 2022 ല്‍ 3 ശതമാനം കുറഞ്ഞു. വര്‍ഷത്തിന്റെ രണ്ടാം പകുതിയിലുണ്ടായ ആഗോള പ്രശ്‌നങ്ങള്‍ മൂലം ഉപഭോക്തൃ ഡിമാന്‍ഡ് കുറഞ്ഞതാണ് ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം. എന്നിരുന്നാലും വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

രവി തേജയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ‘രാവണാസുര’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. അഭിഷേക് പിക്ചേര്‍സിന്റെ ബാനറില്‍ അഭിഷേക് നാമയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ വെളിവാക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. രവിതേജയുടെ വില്ലന്‍ റോളില്‍ ധമക്കാ എന്ന ചിത്രത്തിന് ശേഷം ജയറാം സുപ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രമാണ് രാവണാസുര. രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ കഥാപാത്രത്തില്‍ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍. ചിത്രത്തില്‍ മേഘാ ആകാശ്, ഫാരിയ അബ്ദുള്ള, ദക്ഷ നഗര്‍കര്‍, പൂജിത പൊന്നാട എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഏപ്രില്‍ 8 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

അഹാന കൃഷ്ണ ചിത്രം ‘അടി’ വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം.

മെഴ്സിഡീസ് ബെന്‍സിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പേരില്‍ കോട്ടയം റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപയും ഇവര്‍ മുടക്കി. കഴിഞ്ഞ വര്‍ഷം ബെന്‍സ് ജി 63 എഎംജിയും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ദുല്‍ക്കര്‍ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്യുവി. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎല്‍എസ്. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.

സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകര്‍ഷിക്കും. കവിയും അദ്ധ്യാപകനുമായ സി.പി. അബൂബക്കറുടെ മൊഴിമാറ്റം. ‘പ്രാചീന മനുഷ്യന്‍’. മാതൃഭൂമി ബുക്സ്. വില 160 രൂപ.

ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് സഹായിക്കുമെന്നത് ശരിയാണെങ്കിലും ഇത് എല്ലാ കാര്യത്തിലും അങ്ങനെയായിരിക്കണം എന്നില്ല. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളും പച്ചക്കറികളുമുണ്ട്. തൊലി പൊളിക്കാത്ത സവാളകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്താല്‍ സവാള ചീഞ്ഞുപോകാനാണ് സാധ്യത. ഇനി നിങ്ങള്‍ തൊലി പൊളിച്ച് മുറിച്ച സവാളയുടെ ബാക്കിവന്ന കഷ്ണമാണെങ്കിലും ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വച്ചതിന് ശേഷം എടുത്തുപയോഗിക്കരുത്. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. പഴുക്കാത്ത തക്കാളിയാണ് ഫ്രിഡ്ജില്‍ വയ്ക്കുന്നതെങ്കില്‍ അത് തക്കാളിയുടെ തൊലിക്ക് കേടുവരുത്തുകയും രുചിയും രൂപവും വരെ നശിപ്പിക്കുകയും ചെയ്യും. അതേസമയം നന്നായി പഴുത്ത തക്കാളി പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കഴിച്ച് ബാക്കിവരുന്ന ഡ്രൈ ഫ്രൂട്ട്‌സും നട്ട്‌സുമെല്ലാം ഫ്രിഡ്ജിലും ഫ്രീസറിലും വയ്ക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതുവഴി ഇവയുടെ യഥാര്‍ത്ഥ രുചിയും മണവും നഷ്ടപ്പെടും. അതുകൊണ്ട് എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ ഇവ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. തൊലി കളയാത്ത ഉരുളക്കിഴങ്ങ് ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജിലിരുന്ന് തണുക്കുന്നത് ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറാന്‍ കാരണമാകും. ഇത് അമിനോ ആസിഡുമായി ചേരുന്നത് ശരീരത്തിന് ദോഷകരമാണ്. ഫ്രിഡ്ജിലെ നനവ് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീത്തയാകാനും കാരണമാകും. പാചകത്തിനുപയോഗിക്കുന്ന എന്തുതരം എണ്ണയാണെങ്കിലും അവ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കട്ടപിടിക്കും. അതുകൊണ്ട് പുറത്തുവച്ച് മോശമാകുന്നതിന് മുമ്പ് ഉപയോഗിച്ചുതീര്‍ക്കുകയാണ് ഏറ്റവും നല്ലത്. കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ ബ്രെഡ് എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുന്നത് പലരും ചെയ്യുന്ന അബദ്ധമാണ്. കാരണം ഇതും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ബ്രെഡ് പെട്ടെന്ന് ചീത്തയാകാന്‍ കാരണമാകും. മാത്രവുമല്ല തണുപ്പില്‍ ഇരിക്കുന്നതുകൊണ്ടുതന്നെ മരവിച്ചുപോകുകയും ചെയ്യും. മുറിയില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത ഇടമാണ് ബ്രെഡ് സൂക്ഷിക്കാന്‍ ഏറ്റവും നല്ലത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.31, പൗണ്ട് – 101.40, യൂറോ – 89.19, സ്വിസ് ഫ്രാങ്ക് – 89.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 218.30, കുവൈത്ത് ദിനാര്‍ -268.61, ഒമാനി റിയാല്‍ – 214.08, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.41, ഖത്തര്‍ റിയാല്‍ – 22.61, കനേഡിയന്‍ ഡോളര്‍ – 60.47.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *