*1985ലെ മികച്ച ജനപ്രിയ നടന്‍? ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/gzNfzmSoq9k | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾കൈതോലപ്പായയില്‍ പണം കടത്തിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് വ്യവസായമന്ത്രി പി രാജീവ് ആണെന്നും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. തെളിവില്ലാത്തതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കേയാണ് വീണ്ടും ഫേസ് ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്.
◾ചന്ദ്രയാന്‍ മൂന്നിന്റെ പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ വേര്‍ പിരിഞ്ഞു. ചന്ദ്രനിലേക്ക് ലാന്‍ഡര്‍ ഒറ്റയ്ക്കാണു യാത്ര തുടരുന്നത്. വേഗം കുറച്ചുകൊണ്ടുവന്ന് 23 നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡു ചെയ്യും.
◾റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ഖത്തറിലുള്ള മുഖ്യപ്രതിയും വ്യവസായിയുമായ സത്താറിന് പാസ്പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വഴിവിട്ടു സഹായിച്ചെന്നു റിപ്പോര്‍ട്ട്. സത്താറിനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. 2021 ലാണ് എംബസി വഴി പാസ്പോര്‍ട്ട് പുതുക്കാന്‍ സത്താര്‍ അപേക്ഷ നല്‍കിയത്. കായംകുളം പോലീസ് ക്ലിയറന്‍സ് നല്‍കിയതോടെ 2031 വരെ പാസ്പോര്‍ട്ട് പുതുക്കി.
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*
ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.
*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ലാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചാണ്ടി ഉമ്മനു കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ അമ്മയാണെന്നു റിപ്പോര്‍ട്ട്. ഗൂഗിള്‍പേ വഴിയാണ് തുക കൈമാറിയത്. ആരോഗ്യ പ്രശ്നംമൂലമാണ് നസീറിന്റെ അമ്മ എത്താതിരുന്നത്. നസീറിനെതിരായ കേസില്‍ പ്രതികളെ വെറുതെ വിടുന്ന നിലപാട് ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരുന്നു. പിന്നീട് സിഒടി നസീര്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
◾പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബൂത്തുതോറും മന്ത്രിപ്പടയെ ഇറക്കിയുള്ള പ്രചാരണം ഉണ്ടാകില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്‍ഡിഎഫ് എല്ലാ മന്ത്രിമാരേയും ഇറക്കേണ്ടെന്നു തീരുമാനിച്ചത്. മണ്ഡലത്തില്‍ താമസിക്കുന്ന മന്ത്രി വി എന്‍ വാസവന്‍ പുതുപ്പള്ളി പ്രചാരണത്തിനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജുവും കെ കെ ജയചന്ദ്രനുമാണ് ചുമതല.
◾മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ടില്‍ വീട് എന്ന പേരില്‍ നിര്‍മ്മിച്ച രണ്ടു കെട്ടിടങ്ങള്‍ റിസോര്‍ട്ടിന്റെ ഭാഗമാക്കി. 2018 ലാണ് ഈ കെട്ടിടങ്ങള്‍ പണിതത്. ചിന്നക്കനാല്‍ പഞ്ചായത്ത് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു. ചിന്നക്കനാലില്‍ കപ്പിത്താന്‍സ് ഡെയ്ല്‍ എന്ന പേരിലാണ് മാത്യു കുഴല്‍നാടനും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ചേര്‍ന്ന് റിസോര്‍ട്ട് നടത്തുന്നത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455
◾ദേവികുളം തെരഞ്ഞെടുപ്പു കേസില്‍ തന്റെ കുടുംബം 1949 മുതല്‍ കേരളത്തിലുണ്ടെന്ന് എ രാജ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ക്രിസ്തുമതത്തിലേക്കു താന്‍ മാറിയെന്ന മൊഴി അവിശ്വസനീയമാണ്. മാമോദീസ മുക്കിയെന്നു മൊഴി നല്‍കിയ വൈദികന് അന്ന് പ്രായം 13 മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ എ രാജ വിശദീകരിച്ചു.
◾മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് കെഎസ്ഇബി മൂന്നര ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എംഎല്‍എയാണു കര്‍ഷകനായ തോമസിന് ചെക്ക് കൈമാറിയത്.
◾കണ്ണൂര്‍ കൊട്ടിയൂര്‍ ബിജു വധക്കേസില്‍ പ്രതികളായ മങ്കുഴി വീട്ടില്‍ ജോസും ശ്രീധരനും ജീവപര്യന്തം തടവും പിഴയും. 2021 ഒക്ടോബര്‍ 10 നായിരുന്നു ആസിഡ് എറിഞ്ഞും വെട്ടിയും ബിജുവിനെ കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ജോസിനെതിരെ കേസ് നല്‍കിയതിനുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
◾ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണം വെറും കെട്ടുകഥയാണെന്നു മന്ത്രി പി രാജീവ്. വസ്തുതയുടെ കണികപോലുമില്ലെന്നും രാജീവ് പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കേരള ഹൈക്കോടതിയുടെ ചട്ടവിരുദ്ധമായ നടപടിയിലൂടെ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടാത്തത് പൊതുതാല്‍പര്യം പരിഗണിച്ചാണെന്ന് സുപ്രീം കോടതി. ജൂലൈ 12 നുണ്ടായ വിധിയുടെ ഉത്തരവ് ഇന്നാണു പുറത്തുവന്നത്.
◾തിരുവനന്തപുരം പാറശ്ശാല പൊന്‍വിളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സിഐടിയു പ്രവര്‍ത്തകന്‍ പിടിയില്‍. ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. സ്തൂപം തകര്‍ത്തതില്‍ പങ്കില്ലെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
◾കാപ്പ കേസിലെ പ്രതിയില്‍നിന്ന് അറുപതിനായിരം രൂപയുടെ പേന പൊലീസ് സിഐ മോഷ്ടിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം. തൃത്താല സിഐ വിജയകുമാരനെതിരെ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി. പ്രതിയായ ഫൈസല്‍ നല്‍കിയ പരാതിയിലാണ് നടപടി
◾യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും കേസില്‍ പ്രതികളാക്കും. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ടു ഡോക്ടര്‍മാരേയും രണ്ടു നഴ്സുമാരേയുമാണ് പ്രതികളാക്കുന്നത്. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍നിന്ന് ഒഴിവാക്കും.
◾മാര്‍പാപ്പയുടെ പ്രതിനിധിയായി കൊച്ചിയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളാണ് പരാതി നല്‍കിയത്. നയതന്ത്ര പരിരക്ഷയില്ലെങ്കില്‍ രാജ്യത്തുനിന്ന് പുറത്താക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾വര്‍ക്കലയില്‍ 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അജിത്ത് കോടതിയില്‍നിന്ന് ഇറങ്ങി ഓടി. പിറകേ ഓടിയ പൊലീസ് പ്രതിയെ പിടികൂടി. സബ് ജയിലില്‍നിന്നു വര്‍ക്കല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം.
◾കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബുവിനെ കൊല്ലം ചടയമംഗലത്ത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.. ആയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചല്‍ സ്വദേശിയായ ബാബു.
◾പാവറട്ടി വെങ്കിടങ്ങില്‍ അഞ്ചു ഗ്രാം എം.ഡി.എം.എമായി യുവാവിനെ പാവറട്ടി പോലീസ് പിടികൂടി. കൂനംമുച്ചി സ്വദേശി കൃഷ്ണകുമാറിനെ (30) ആണ് അറസ്റ്റു ചെയ്തത്.
◾നിയമനങ്ങള്‍ക്കുള്ള ശാരീരിക പരിശോധയ്ക്കു സ്ത്രീകളുടെ നെഞ്ചളവ് തിട്ടപ്പെടുത്തുന്നത് അന്യായമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഏതു തസ്തികയിലേക്കുള്ള നിയമനമാണെങ്കിലും ഉദ്യോഗാര്‍ത്ഥിയുടെ ശ്വാസകോശ ശേഷി പരിശോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നും കോടതി.
◾മധ്യപ്രദേശ്, ഛത്തീസ്ഗഡ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രത്തിന്റെ വികസന നയത്തേയും ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താന്‍ ബിജെപി തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് തീരുമാനം. കടുത്ത മത്സരമുള്ള സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും ധാരണയായി.
◾മണിപ്പൂരില്‍ ഇന്നലെ രണ്ടിടങ്ങളില്‍ വെടിവയ്പ്. നാലു ജില്ലകളില്‍ നിന്നായി ആയുധങ്ങള്‍ പിടികൂടി. നാലുപേര്‍ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.
◾യുവാക്കളെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഫ്ളാറ്റിലേക്കു വിളിച്ചുവരുത്തി നഗ്‌നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന മോഡല്‍ മെഹര്‍ എന്ന നേഹയും സംഘവും പിടിയില്‍. 25 മുതല്‍ 35 വരെ വയസുള്ള 12 യുവാക്കളെയാണ് ഇങ്ങനെ കുടുക്കിയത്. നാലു പേരാണ് അറസ്റ്റിലായത്.
◾മഹാരാഷ്ട്രയിലെ കല്യാണില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയെ ഇരുപതുകാരന്‍ ആക്രമിച്ചത്. പ്രതിയെ കൈയോടെ പിടികൂടി.
◾സെവിയ്യയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
◾ക്വിന്റിലിന്‍ ബിസിനസ് മീഡിയയിലെ ശേഷിക്കുന്ന ഓഹരികള്‍ കൂടി വാങ്ങി ഗൗതം അദാനി. കമ്പനിയിലെ 51 ശതമാനം ഓഹരികളാണ് അദാനി വാങ്ങിയത്. ബിസിനസ്-ഫിനാന്‍ഷ്യല്‍ പോര്‍ട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വിന്റലിന്‍ ബിസിനസ് മീഡിയ. അദാനിയുടെ കമ്പനിയായ എ.എം.ജി മീഡിയ നെറ്റ് വര്‍ക്കാണ് ഓഹരികള്‍ വാങ്ങിയത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കമ്പനിയിലെ 49 ശതമാനം ഓഹരി 478.4 മില്യണ്‍ ഇന്ത്യന്‍ രൂപക്കാണ് അദാനി വാങ്ങിയത്. എന്‍.ഡി.ടി.വിയിലെ ഓഹരികള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു അദാനിയുടെ നീക്കം.ബി.ക്യു പ്രൈം നേരത്തെ ബ്ലുംബെര്‍ഗ് ക്വിന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലുംബെര്‍ഗ് മീഡിയയും ഇന്ത്യയിലെ ക്വിന്റിലിന്‍ മീഡിയയുടേയും സംയുക്ത സംരഭമായിരുന്നു അത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്ലുംബെര്‍ഗ് കമ്പനിയില്‍ നിന്നും പിന്മാറി. അതേസമയം, ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ക്വിന്റ് ഡിജിറ്റല്‍ മീഡിയ പങ്കുവെച്ചിട്ടില്ല.
◾ഒരിക്കലും ചാര്‍ജിലിട്ടിരിക്കുന്ന ഐഫോണിന് സമീപം ഉറങ്ങരുതെന്ന് ആപ്പിള്‍. അത് തീ പടരുന്നതിലേക്കോ, കടുത്ത വൈദ്യുതാഘാതം ഏല്‍ക്കുന്നതിലേക്കോ, അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പരിക്കുകള്‍ സംഭവിക്കുന്നതിലേക്കോ നയിക്കുമെന്ന് അമേരിക്കന്‍ ടെക് ഭീമന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐഫോണിനോ മറ്റു വസ്തുക്കള്‍ക്കോ കേടുപാടുകള്‍ വരുത്താനുമിടയുണ്ട്. പ്രത്യേകിച്ച് ഐഫോണ്‍ ബാക്ക് കവര്‍ ഇട്ട് സംരക്ഷിച്ചിട്ടുണ്ടെങ്കില്‍ ശരിയായ വായുസഞ്ചാരമേല്‍ക്കാതിരിക്കുകയും അപകട സാധ്യത വര്‍ധിക്കുകയും ചെയ്യും. ഇത്, ഉറങ്ങുമ്പോള്‍ തലയണക്ക് അടിയില്‍ ഫോണ്‍ വെക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. കാരണം, അങ്ങനെ ചെയ്താല്‍, അത് ഫോണ്‍ അമിതമായി ചൂടാകുന്നതിലേക്ക് നയിക്കുകയും ഫോണിനും ഒരുപക്ഷെ നിങ്ങള്‍ക്കും കാര്യമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ ഐഫോണും ചാര്‍ജറും വയര്‍ലെസ് ചാര്‍ജറും ഉപയോഗിക്കുമ്പോഴോ ചാര്‍ജ് ചെയ്യുമ്പോഴോ നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഒറിജിനല്‍ ചാര്‍ജര്‍ അല്ലെങ്കില്‍ കൂടുതല്‍ ഭയക്കണം. ചില വിലകുറഞ്ഞ ചാര്‍ജറുകള്‍ക്ക് ആപ്പിളിന്റെ ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടാകണമെന്നില്ല ആയതിനാല്‍, നിങ്ങളുടെ ഉപകരണത്തിന് ചാര്‍ജ് പകരാന്‍ തേര്‍ഡ്-പാര്‍ട്ടി ചാര്‍ജറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ തീപിടുത്തത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
◾മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭ്രമയുഗം’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നേരത്തെ തന്നെ ഹൊറര്‍ ചിത്രം മമ്മൂട്ടി ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയില്‍ വളരെ നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തില്‍ എത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ അര്‍ജുന്‍ അശോക് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് മുപ്പത് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയുടെതായി തീയറ്ററില്‍ എത്താനുണ്ട്.
◾ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ദേവര’. ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിന്റെ ഫസ്റ്റ്ലുക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇരുണ്ട പോസ്റ്ററില്‍ പശ്ചാത്തലത്തില്‍ മലകളും മുന്‍ഭാഗത്ത് കടലും കാണാം. ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്. തിരമാലകള്‍ക്കിടയില്‍ കരയില്‍ നില്‍ക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അതേ മൂഡാണ് സെയ്ഫിന്റെ ഫസ്റ്റലുക്കിനും. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ പ്രതിനായകനായി സെയ്ഫ് എത്തുന്നുവെന്നാണ് വിവരം. ഭൈര എന്നാ എന്നാണ് ഈ ക്യാരക്ടറിന്റെ പേര്. 2024 ഏപ്രില്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. രമ്യകൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
◾ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യയില്‍ ലഭ്യമായ എസ്യുവികളുടെ വില ഉയര്‍ത്തി. ജീപ്പ് കോംപസിന് 43,000 രൂപ വരെ വിലവര്‍ദ്ധനവ് ലഭിക്കും. സ്‌പോര്‍ട് എംടി വേരിയന്റിന് 29,000 രൂപയുടെ വിലവര്‍ദ്ധനവ് ലഭിക്കും. മറുവശത്ത്, ലിമിറ്റഡ് എംടി, മോഡല്‍ എസ് എംടി എന്നിവയ്ക്ക് 35,000 രൂപയും 38,000 രൂപയും വിലവര്‍ദ്ധനവ് ലഭിക്കും. അതുപോലെ, ലിമിറ്റഡ് എടി, മോഡല്‍ എസ് എടി വേരിയന്റുകള്‍ക്ക് യഥാക്രമം 40,000 രൂപയും 43,000 രൂപയും വര്‍ധിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ വേരിയന്റില്‍ മാത്രമാണ് ജീപ്പ് കോംപസ് വാഗ്ദാനം ചെയ്യുന്നത്. 172പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ് ഡീസല്‍ എഞ്ചിന് കരുത്തേകുന്നത്. വേരിയന്റിന്റെ ടോര്‍ക്ക് 350 എന്‍എം ആണ്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എഞ്ചിന് ലഭിക്കുന്നത്. മാനുവല്‍ പതിപ്പുകളിലേക്ക് വരുമ്പോള്‍, എഞ്ചിന് 6-സ്പീഡ് മാനുവല്‍ യൂണിറ്റ് ലഭിക്കുന്നു. 57,000 രൂപ വരെ വിലവര്‍ദ്ധന ലഭിക്കുന്ന ജീപ്പ് മെറിഡിയനിലാണ് ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധന. ലിമിറ്റഡ് (ഒ) എംടി പതിപ്പിന് 45,000 രൂപയുടെ ഏറ്റവും കുറഞ്ഞ വില വര്‍ദ്ധനവ് ലഭിക്കുന്നു. മെറിഡിയന്‍ ലിമിറ്റഡ് (ഒ) എടി വേരിയന്റിലാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ്. വേരിയന്റിന് 57,000 രൂപയുടെ വിലവര്‍ദ്ധനവ് ലഭിക്കും.
◾ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങള്‍കൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകള്‍കൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് മനുഷ്യജീവിതത്തിലേക്ക് ഇവിടെ എഴുത്തുകാരന്‍ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളില്‍ ഈര്‍പ്പം പടര്‍ത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തില്‍ കൂലം കുത്തിമറിയുന്നു. ‘പുഴയില്‍ നിന്ന് കിട്ടിയത്’. സി രാധാകൃഷ്ണന്‍. എച്ആന്‍ഡ്സി ബുക്സ്. വില 152 രൂപ.
◾പൊതുവെ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ ക്യാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനറിപ്പോര്‍ട്ട്. ഒരു ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്ന വൈ ക്രോമസോമുകളിലെ ചില ജീനുകളിലെ പ്രവര്‍ത്തനം നഷ്ടമാകുന്നതാണ് ക്യാന്‍സര്‍ കൂടാന്‍ കാരണമാകുന്നതെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധതരം അര്‍ബുദങ്ങള്‍ പിടിപെട്ട 9000 വ്യക്തികളുടെ ജീനുകളുടെ പ്രവര്‍ത്തനം വിശകലനം ചെയ്തുനടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം ക്യാന്‍സര്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് മാത്രമല്ല, തിരിച്ചറിയാന്‍ വൈകുന്നത് കാരണം ചികിത്സഫലപ്രദമാകാതിരിക്കുകയും ചെയ്യുന്നുവെന്ന് പഠനസംഘം കണ്ടെത്തി. അതേസമയം പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളിലെ ആറ് വൈ ക്രോമസോം ജീനുകളുടെ പ്രവര്‍ത്തനം നഷ്ടമായിരിക്കുന്നതായി കണ്ടെത്തി. സെല്‍ സൈക്കിള്‍ റെഗുലേഷനുമായി ബന്ധമുള്ള ആറ് വൈ ക്രോമസോമുകളിലാണ് പ്രശ്നം കണ്ടെത്തിയത്. ഇവയുടെ പരാജയം കോശങ്ങളില്‍ ട്യൂമര്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ക്രമേണ ഇത് ക്യാന്‍സറായി മാറുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.09, പൗണ്ട് – 105.86, യൂറോ – 90.42, സ്വിസ് ഫ്രാങ്ക് – 94.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.19, ബഹറിന്‍ ദിനാര്‍ – 220.43, കുവൈത്ത് ദിനാര്‍ -269.88, ഒമാനി റിയാല്‍ – 215.81, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.44.