വിവിധങ്ങളായ രുചികളുടെ ചേരുവകളാല്‍ സമ്പന്നമാണ് നമ്മുടെ നാട്ടുപാചകം. തലമുറകളായി മലയാളികള്‍ പിന്തുടര്‍ന്നുപോരുന്ന നാടന്‍ കറിക്കൂട്ടുകള്‍ക്കു പിന്നില്‍ ആരോഗ്യപരിപാലനത്തിന്റെയും ലാളിത്യത്തിന്റെയും അവബോധം മറഞ്ഞിരിക്കുന്നുണ്ട്. പ്രകൃതിയോടുള്ള സൗഹൃദവും അനുരഞ്ജനവും പുലര്‍ത്തിക്കൊണ്ടുതന്നെ നമ്മുടെ അടുക്കളകളില്‍ പഴയ തലമുറ സൃഷ്ടിച്ച രുചിയുടെ വിപ്ലവങ്ങളാണ് ഷെഫ് ലത ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും രുചികരവുമായ വിഭവങ്ങള്‍ തയാറാക്കുവാന്‍ ഈ പുസ്തകം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. ‘ലതപാചകം : നാട്ടിന്‍പുറത്തിന്റെ തനത് രുചി’. ഡിസി ലൈഫ്. വില 399 രൂപ.