Untitled design 20240613 103557 0000

കുവൈത്തിലെ മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴ്ച്ച രാവിലെയോടെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എൻബിടിസിയുടെ കീഴിലാണ്. തീപിടുത്തമുണ്ടായ സമയത്ത് ഏകദേശം 200 ജീവനക്കാര്‍ ഈ ആറു നില കെട്ടിടത്തിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തുണ്ടായ തീപിടുത്തത്തിൽ കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകൾ തുറക്കാനായില്ലെന്നുമാണ് സൂചന. സംഭവത്തിൽ കുവൈറ്റ് അധികൃതർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ ഉത്തരവാദികൾ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *