ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ‘കുബേര’ ആദ്യ ദിനം 28.40 കോടി രൂപയും രണ്ട് ദിവസം കൊണ്ട് 53.75 കോടി രൂപയും സ്വന്തമാക്കി. മൂന്നാം ദിനത്തില്‍ 80 കോടി രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ 70% കളക്ഷനും തെലുങ്ക് പതിപ്പില്‍ നിന്നാണ്. ചിത്രത്തിലെ നാഗാര്‍ജ്ജുനയുടെ സാന്നിധ്യം ധനുഷ് ചിത്രത്തിന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള ആകര്‍ഷണം ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. ആന്ധ്രയിലും നിസാമിലും 10.55 കോടി, തമിഴ്നാട്ടില്‍ 4.30 കോടി, കര്‍ണാടകയില്‍ 1.60 കോടി, കേരളത്തില്‍ 0.30 കോടി, ഓവര്‍സീസില്‍ 11.15 കോടി എന്നിങ്ങനെയാണ് ആദ്യ ദിന കളക്ഷന്‍. സുനില്‍ നാരംഗ്, പുസ്കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്.