കെഎസ്ആര്‍ടിസി ജീവനക്കാരുടെ നീല യൂണിഫോം വീണ്ടും കാക്കി യൂണിഫോമാക്കുന്നു. ജനുവരി മുതലാണു മാറ്റം. മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി. യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണിത്. സീനിയോറിറ്റിക്കനുസരിച്ച് ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം തുടരും.
2015ല്‍ ആണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കാക്കി യൂണിഫോമല്‍ നിന്ന് മാറി നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി മാറ്റിയത്. എന്നത്തെ എം ഡി ആന്റണി ചാക്കോയുടേതായിരുന്നു തീരുമാനം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ഇളം നീല നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാക്കി മാറ്റിയിരുന്നു.