കേരളത്തിൽ ഇന്ധനവില കൂടിയതോടെ കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മംഗളൂരു ഐഒസി പ്ലാന്റിൽ നിന്ന് അവിടത്തെ വിലയ്ക്ക് കെഎസ്ആർടിസി ഇന്ധനം എത്തിച്ചു തുടങ്ങി ഇതോടെ ഉത്തര മലബാറിൽ കെഎസ്ആർടിസി കർണാടകയെയാണ് ആശ്രയിക്കുകയാണ്.ഈ ഇനത്തിൽ വലിയൊരു തുകയാണ് ഇവിടെ കെഎസ്ആർടിസിക്കു ലാഭിക്കാനാകുന്നത്. ഐഒസിയുടെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും പ്രത്യേക അനുമതിയോടെയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.