തൃശ്ശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴകൾ വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതർ വെട്ടിക്ക്കളഞ്ഞെന്ന് പരാതി. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു. മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെഎസ്ഇബി പാടത്തിറങ്ങി വാഴ വെട്ടിയത്. വൈകിട്ട് പാടത്ത് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും വാഴ വെട്ടുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും മനോജ് വ്യക്തമാക്കി. നേരത്തെ വലപ്പാട് ചൂലൂരിലും കെഎസ്ഇബി വാഴ വെട്ടിക്കളഞ്ഞിരുന്നു.
വീണ്ടും വാഴവെട്ടി കെഎസ്ഇബി
