ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പാലക്കാട്ടെ ജയത്തിന് കാരണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കോൺഗ്രസ് ബിജെപിയെ നിലംപരിശാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നും കെ. സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ പ്രചരണങ്ങൾക്ക് ജനം നൽകിയ തിരിച്ചടി കൂടിയാണ് ജനവിധി. പരാജയത്തിലെ ജാള്യതയാണ് സിപിഎം വർഗീയ ആരോപണം ഉന്നയിക്കുന്നത്. സർക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ് അവർക്ക് തിരിച്ചടിയായത്. അത് മനസിലാക്കാതെ വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇന്നും അദ്ദേഹം കുറ്റപ്പെടുത്തി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan