കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത് അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയർത്തിയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോകമ്മിറ്റിയാക്കിയത്. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി. അതോടൊപ്പം പുനഃസംഘടനയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എ ഗ്രൂപ്പ്. സജീവമല്ലാത്ത പലരെയും വ്യക്തിതാല്പര്യത്തിന്റെ പേരില്‍ ഉള്‍പ്പെടുത്തിയെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. വനിതകളുടെ പ്രാതിനിധ്യം ഒന്നിൽ നിന്നും നാലാവുകയും ഷാനിമോൾ ഉസ്മാനെ നിലനിർത്തിയതോടൊപ്പം പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പി. കെ ജയലക്ഷ്മിയേയും പുതുതായി ചേർത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ വീണ്ടും ഉൾപ്പെടുത്തി. പാർട്ടി യോഗങ്ങളിൽ സജീവമല്ലാത്ത മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്. ഇതെല്ലാമാണ് വിമർശനത്തിന് കാരണമായതെന്നാണ് സൂചന.