കോഴിക്കോട് കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം.മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോൾ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. രണ്ട് കെഎസ്യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കോഴിക്കോട് കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി
