കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ആറന്മുള ഉത്രട്ടാതി ജലമേളയിൽ ജേതാക്കളായി. നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജലമേള നടത്തിയത്. എ ബാച്ചിൽ കോയിപ്രവും,ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫി നേടി . മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകി. പമ്പയുടെ ഇരുകരകളിൽ കാത്തുനിന്നവർ ഓളപ്പരപ്പിന് ആവേശം പകർന്നു. ആറന്മുളയിൽ ഇത് ആദ്യമായാണ് നെഹ്റുട്രോഫി മാതൃകയിൽ സമയത്തിന് അടിസ്ഥാനത്തിൽ ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യത തീരുമാനിച്ചത്. എ ബി ബാച്ചുകളിലായി 49 വള്ളങ്ങൽ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.