ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പഠാന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഴോണറിനോട് ഏറെ നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും പഠാന്‍ എന്നാണ് ടീസര്‍ കാണികളോട് പറയുന്നത്. തിയറ്ററുകളില്‍ വന്‍ കൈയടികള്‍ക്ക് സാധ്യതയുള്ള ഷാരൂഖ് ഖാന്റെ വണ്‍ ലൈനറുകളും അതിഗംഭീര ആക്ഷന്‍ രംഗങ്ങളും ഉള്‍ച്ചേര്‍ന്നതാണ് 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.