കോൺഗ്രസിൽ നിന്ന് ആളുകളെ കൊണ്ടുപോകുന്നത് സിപിഎം ബിജെപി പാക്കേജ് ആണെന്ന് കെസി വേണുഗോപാൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അമരത്വമുള്ള പാർട്ടിയാണ്. നേതാക്കളെ അടർത്തിക്കൊണ്ടുപോയാൽ കോൺഗ്രസ് എന്ന പാർട്ടി അവസാനിക്കില്ല. പിണറായി വിജയൻ ഏതു പ്രസംഗത്തിലാണ് മോദിയെ വിമർശിച്ചിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നിൽ ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ആളുകളെ കൊണ്ടുപോകുന്നത് സിപിഎം ബിജെപി പാക്കേജ് ആണെന്ന് കെസി വേണുഗോപാൽ
