ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായ ആര്‍ദ്ര കെ.എസിന്റെ ‘കമല കള്‍ട്ട്’ എന്ന ഈ ആദ്യ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോഴാണ് കഥയിലെ തലമുറകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വിചാരം ഉണ്ടാവുന്നത്. മലയാള ചെറുകഥ ഇപ്പോള്‍ ഒന്‍പതാം തലമുറയിലാണ് എത്തിനില്‍ക്കുന്നതെങ്കില്‍ ഉറപ്പായും ഒന്‍പതാം തലമുറയില്‍ തന്നെ ഉള്‍പ്പെട്ട എഴുത്തുകാരി എന്ന് ആര്‍ദ്രയെ വിശേഷിപ്പിക്കാം. തന്റെ കാലത്തിനെയും അതിന്റെ സ്വഭാവങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയാനും അത് മനോഹരമായ കഥയിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള കഴിവുകൊണ്ടു തന്നെയാണ് ആര്‍ദ്ര ആ വിശേഷണം അര്‍ഹിക്കുന്നത്. ഡിസി ബുക്‌സ്. വില 123 രൂപ.