കലൂര്‍ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപിക . മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ് കമ്മീഷൻ വാഗ്ദാനം ചെയ്തതെന്നും നൃത്താധ്യാപിക പറഞ്ഞു. ഇങ്ങനെയൊരു പരിപാടി നടത്തുന്നുണ്ടെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും പറഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും അധ്യാപിക പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan