എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഇ – ഹോസ്പിറ്റൽ സംവിധാനം പ്രാവർത്തികമാക്കുന്നു . കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ സേവനങ്ങൾ എറണാകുളം സർക്കാർ ആയുർവേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ഓൺലൈനാക്കുന്നത്. രോഗികളുടെ സൗകര്യത്തിന് ഏത് സമയത്ത് ഏത് ഡോക്ടറെ ഓപി യിൽ കാണുന്നതിനും സ്ഥാപനത്തിൽ എത്തി രജിസ്റ്റർ ചെയ്യുന്നത് പോലെ മുൻകൂട്ടി ഓൺലൈനായും രജിസ്റ്റർ ചെയ്യുവാൻ ഇതിലൂടെ സാധിക്കും.
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഇ – ഹോസ്പിറ്റൽ സംവിധാനം പ്രാവർത്തികമാക്കുന്നു
