കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം ‘രജനി’യുടെ ട്രെയ്ലര് പുറത്തെത്തി. വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്നു. 2 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലര് മലയാളത്തിലും തമിഴിലും പുറത്തിറക്കിയിട്ടുണ്ട്. ശ്രീകാന്ത് മുരളി, അശ്വിന് കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര് ആര് വിഷ്ണു നിര്‍വ്വഹിക്കുന്നു.
കാളിദാസ് ജയറാം നായകനാവുന്ന ‘രജനി’ ട്രെയ്ലര്
