രായന് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ‘നിലവുക്ക് എന്‍ മേല്‍ എന്നടി കോപം’. മുന്‍പ് സംവിധാനം ചെയ്ത പാ പാണ്ടിയിലും രായനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ധനുഷ് ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ മാത്രമാണ് അദ്ദേഹം എത്തുക. ആ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ‘കാതല്‍ ഫെയില്‍’ എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് ആണ്. ധനുഷ് ആണ് ആലപിച്ചിരിക്കുന്നത്. കമിംഗ് ഓഫ് ഏജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ യുവതാരങ്ങളുടെ നിര തന്നെ എത്തുന്നുണ്ട്. പവിഷ്, അനിഖ സുരേന്ദ്രന്, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, വെങ്കടേഷ് മേനോന്, റബിയ ഖതൂണ്‍, രമ്യ രംഗനാഥന് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.