കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാം. റിപ്പോർട്ട് സമർപ്പിച്ച് അവർ കേസ് എടുക്കട്ടെയെന്നും ആ വീഡിയോ വന്നതിലും പ്രചരിച്ചതിലും കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും ജലീൽ രംഗത്തെത്തി. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചത് കൊണ്ടാണോയെന്നും ജലീൽ ചോദിച്ചു.
കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് കെ.ടി. ജലീൽ
