ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പെന്ന് കെ.പി.സി.സി. മുരളീധരന് ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും എം.എം. ഹസന് പറഞ്ഞു. എന്നാൽ ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിൽ കനത്ത മല്‍സരമെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെ.പി.സി.സി യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു.
തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പെന്ന് കെ.പി.സി.സി
