ബി.ജെ.പിയിലേക്ക് പോകുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് നല്കിയ പരാതിയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല. കെ. സുധാകരന്, ശോഭ സുരേന്ദ്രൻ, ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയത്. ബി.ജെ.പിയില്‍ ചേരുന്നതിനായി കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കറുമായി ഇ.പി ചര്‍ച്ച നടത്തിയെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ തലേന്ന് പിന്മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന് ഉയര്‍ത്തിയ ആരോപണം.
ഇ.പി ജയരാജന് നല്കിയ പരാതിയില്‍ അന്വേഷണം
