നാടോടി ജനതയായ ജിപ്സികളുടെ ജീവിതംപോലെ വിചിത്രവും പുതുമയാര്‍ന്നതുമായ നാടോടിക്കഥകളുടെ സമാഹാരം. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന ജിപ്സികളുടെയിടയില് പ്രചാരത്തിലുള്ള ഈ കഥകള്‍ അവരുടെ തനതായ വിശ്വാസങ്ങളും ആചാരങ്ങളും ഐതിഹ്യങ്ങളുംകൊണ്ടു സമ്പന്നമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നാടോടിക്കഥകള്‍. ‘ജിപ്സി നാടോടിക്കഥകള്‍’. പുനരാഖ്യാനം – അക്ഷര അഗസ്റ്റിന്. മാതൃഭൂമി. വില 136 രൂപ.