ഇയര്‍ എന്‍ഡ് ഡിസ്‌കൗണ്ട് ഓഫറുകളുമായി അമേരിയ്ക്കന്‍ ബ്രാന്‍ഡായ ജീപ്പ്. കോമ്പസ്, മെറിഡിയന്‍, ഗ്രാന്‍ഡ് ചെറോക്കി തുടങ്ങിയ എസ്യുവികളിലാണ് ഇയര്‍ എന്‍ഡ് ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത വേരിയന്റുകളെ അനുസരിച്ച് 3.15 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് കോമ്പസ് ഇപ്പോള്‍ വാങ്ങാനാവുക. കൂടാതെ 2024 മോഡലുകളില്‍ 1.40 ലക്ഷം രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും 15,000 രൂപയുടെ പ്രത്യേക ഓഫറുകളും ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കോമ്പസ് വവാങ്ങാനെത്തുന്നവര്‍ക്ക് മൊത്തം 4.70 ലക്ഷം രൂപ വരെ ഓഫര്‍ ഉപയോഗപ്പെടുത്താനാവും. 18.99 ലക്ഷം രൂപ മുതല്‍ 28.33 ലക്ഷം രൂപ വരെയാണ് കോമ്പസിന് വില. മെറിഡിയന്റെ കാര്യത്തിലേക്ക് വന്നാല്‍ തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 2.80 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും 1.85 ലക്ഷം രൂപ വിലമതിക്കുന്ന അധിക കോര്‍പ്പറേറ്റ് ഓഫറും സ്വന്തമാക്കാം. 30,000 രൂപയുടെ പ്രത്യേക ഓഫറുമുണ്ട്. 4.95 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടില്‍ മോഡല്‍ പോര്‍ച്ചിലെത്തിക്കാനാവും. ഗ്രാന്‍ഡ് ചെറോക്കി എസ്യുവി 12 ലക്ഷം രൂപയുടെ ഓഫറിട്ടാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 67.50 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് ട്രിമ്മില്‍ മാത്രം രാജ്യത്ത് എത്തുന്ന വാഹനത്തിന് ഇതാദ്യമായാണ് ഇത്രയും വലിയ ഡിസ്‌കൗണ്ട് കമ്പനി കൊടുക്കുന്നത്.