ഗദര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ പുതിയ ചരിത്രമെഴുതിയ നടനാണ് സണ്ണി ഡിയോള്‍. ‘ജാട്ട്’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സണ്ണി. ചിത്രത്തില്‍ 22 രംഗങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകളും, പീഡന രംഗങ്ങളുമാണ് മാറ്റിയിരിക്കുന്നത്. ‘ഭാരത്’ എന്നതിന് പകരം ‘ഹമാര’ എന്നും ‘സെന്‍ട്രല്‍’ എന്നതിന് പകരം ‘ലോക്കല്‍’ എന്നും മാറ്റിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു. അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്. ഇ സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പത്ത് സീനുകള്‍ വരെ സിജിഐ ഉപയോഗിച്ചു എന്ന നിര്‍ദേശം കാണിക്കാനും നിര്‍ദേശിച്ചിരുന്നു. 2 മണിക്കൂര്‍ 33 മിനിറ്റും 31 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പുഷ്പ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.