മതേതരവാദിയും പൗരാവകാശപ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരിയുടെ സമകാലിക രാഷ്ട്രീയവിശകലനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. ഇന്നത്തെ രാഷ്ട്രീയ മേഖലയുടെ സമീപദൃശ്യം ഇവിടെ ലഭ്യമാണ്. നമ്മുടെ ജനാധിപത്യം പിന്നെപ്പിന്നെ ദുര്‍ബ്ബലമായി വരുന്നതിനെക്കുറിച്ചാണ് ഈ ഗ്രന്ഥത്തിലെ ആധി. ജനാധിപത്യത്തിന്റെ വഴിക്ക് വന്ന് സര്‍വ്വാധിപതിയായിത്തീര്‍ന്ന ഹിറ്റ്ലറുടെ വ്യക്തിത്വം ഇവിടെ പഠനവിധേയമാവുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അറേബ്യ വാണിരുന്ന രണ്ടാം ഖലീഫ ഉമറിന്റെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ വിവരണം ഇന്ന് ജനാധിപത്യത്തില്‍ പുലരുന്ന സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ ജീര്‍ണ്ണതകളുടെ ആഴം വെളിപ്പെടുത്തുന്നു. ‘ജനാധിപത്യം എന്ന കൂട്ടക്ഷരം’. എം.എന്‍. കാരശ്ശേരി. മാതൃഭൂമി. വില 144 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan