പി വി അൻവർ അടഞ്ഞ അധ്യായമെന്ന് ടി പി രാമകൃഷ്ണൻ. അൻവർ എൽ ഡി എഫിൽ ഒരു കോളിളക്കവും സൃഷ്ടിച്ചിട്ടില്ലെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. അൻവറിന്റെ നിലപാട് യു ഡി എഫിന് അനുകൂലമായിരിക്കും. ഞങ്ങളെ അത് ബാധിക്കില്ല. ഇക്കാര്യത്തിൽ എൽ ഡി എഫ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും കൺവീനർ കൂട്ടിച്ചേർത്തു.നാടിന്റെ പ്രശ്നങ്ങൾ മണ്ഡലത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ എൽ ഡി എഫ് നിശ്ചയിക്കും. ഏത് സമയത്തും സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമെന്നും പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.
പി വി അൻവർ അടഞ്ഞ അധ്യായമെന്ന് ടി പി രാമകൃഷ്ണൻ
