പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപം മറ്റൊരു കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമമുണ്ടായി. എന്നാൽ നാട്ടുകാരെത്തിയപ്പോൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഓയൂർ ഭാഗത്തേക്ക് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനിടെ, താന്നിവിളയിൽ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയവർ മറ്റൊരു കുട്ടിയെയും ലക്ഷ്യമിട്ടിരുന്നെന്ന് സൂചന
