അനർഹമായി ധാരാളംപേർ പെൻഷൻ വാങ്ങുന്നുവെന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിലേക്ക് എത്തിയതായി റിപ്പോർട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികൾ എത്തുന്നത്. ഈ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഇതിന് പിന്നാലെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടതാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാനും തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനും തീരുമാനമായി.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായി
