ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പള വർദ്ധന നടപ്പിലാക്കും. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ഒപ്പിട്ടു. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളവര്‍ധന ലഭിക്കും. അന്തിമ എഗ്രിമെൻറ് രണ്ടു മാസത്തിനകം ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ശമ്പളം കൂട്ടാൻ ധാരണയായി
