ഡോക്ടർമാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേൽ കമാൻഡോകൾ മൂന്ന് പേരെ വധിച്ചുവെന്ന് റിപ്പോർട്ട്. വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിക്കിടക്കയിൽ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് അംഗമാണ്, മറ്റ് രണ്ട് പേർ ഇസ്ലാമിക് ജിഹാദിന്റെയും. എന്നാൽ കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ്ഇസ്രയേൽ വിശദീകരണം. ഒക്ടോബർ 7ന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 26,700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ
