ഒത്തിരി ചിരിയും ഇത്തിരി കണ്ണീരുമായി നിങ്ങളോട് ഇഷ്ടം കൂടാന്‍ വന്നെത്തുകയാണ്, അന്‍പോടും ഇമ്പത്തോടും കുറെ കഥാപാത്രങ്ങള്‍. എല്ലാരേം ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയും ഒന്നിനെയും ഇഷ്ടമല്ലാത്ത ഇഷ്ടല്ലാക്കുട്ടിയുമാണ് ഈ കളിക്കൂട്ടത്തിന്റെ മുന്‍നിരയില്‍. കള്ളത്തരവും കുറുമ്പും കുന്നായ്മയും കൊതിക്കെറുവുമെല്ലാം ഇവിടെ ഒരു സ്‌നേഹക്കെട്ടിപ്പിടിത്തത്തില്‍ പരിഹരിക്കപ്പെടുന്നു. കൗതുകങ്ങള്‍ നിരത്തിവച്ചിരിക്കുന്ന ഈ ‘കട’ സന്ദര്‍ശിക്കുന്ന നിങ്ങളും എല്ലാര്‍ക്കും ഇഷ്ടമുള്ള ഇഷ്ടക്കുട്ടിയായിത്തീരും! ‘ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും’. ചന്ദ്രമതി. എച്ആന്‍ഡ്‌സി ബുക്‌സ്. വില 133 രൂപ.