നഗരമധ്യത്തിൽ ഓടുന്ന കാറിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്നതാണോ ഇവിടുത്തെ സ്ത്രീ സുരക്ഷാ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പത്തൊൻപത്കാരി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പൊലീസ് അറിയുന്നത്. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് പറയുന്നു. രാത്രിയിലടക്കം സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് ഇത്തരത്തിൽ നിഷ്ക്രിയമാകാന്‍ സാധിക്കുന്നത്? ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷ? പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
