ഒക്ടോബറില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുതിച്ചുയര്‍ന്നു. സെപ്തംബറിനേക്കാള്‍ 39 ശതമാനം വര്‍ദ്ധനയോടെ 108 കോടി ഡോളറാണ് (ഏകദേശം 8,856 കോടി രൂപ) സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്. അതേസമയം, 2021 ഒക്ടോബറില്‍ ലഭിച്ച നിക്ഷേപത്തേക്കാള്‍ ഇത് 69 ശതമാനം കുറവുമാണ്. എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് സീരീസ്-എഫ് ഫണ്ടിംഗിലൂടെ നിലവിലെ നിക്ഷേപകരില്‍ നിന്ന് 25 കോടി ഡോളറാണ് (2,050 കോടി രൂപ) സമാഹരിച്ചത്. ബി2ബി ഇ-കൊമേഴ്സ് സ്ഥാപനമായ ഉഡാന്‍ നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് 12 കോടി ഡോളറും (985 കോടി രൂപ) സമാഹരിച്ചു. ഓണ്‍ലൈന്‍ ക്‌ളാസുകളുടെ പിന്‍ബലത്തില്‍ 2021ല്‍ ഒക്ടോബര്‍വരെ 398 കോടി ഡോളര്‍ (32,640 കോടി രൂപ) നേടിയ ഈ വിഭാഗം 2022ല്‍ ഒക്ടോബര്‍വരെ നേടിയത് 243 കോടി ഡോളറാണ് (19,925 കോടി രൂപ). ഇടിവ് 38 ശതമാനം.