ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചതോടെ ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായി. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോൺഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നാണ് ഛണ്ഡീഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭഗവന്ത് മാൻ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10 സീറ്റുകളിൽ ഒൻപതിടത്ത് കോൺഗ്രസും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിച്ചിരുന്നത്.
ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യമുണ്ടാവില്ല
