അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി സഹകരണം കൂട്ടാമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് താലിബാൻ വിദേശകാര്യമന്ത്രിയുമായി ധാരണയായി. ആദ്യമായിട്ടാണ് താലിബാൻ സര്‍ക്കാരിന്റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിഎസ് ജയ്ശങ്കര് ചര്‍ച്ച നടത്തുന്നത്. അഫ്ഗാനിലെ താലിബാൻ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാൻ മുട്ടാകിയുമായി സംസാരിച്ചുവെന്നും അഫ്ഗാനിലെ ജനങ്ങളുമായി പരമ്പരാഗതമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് അടക്കം സംസാരിച്ചുവെന്നും എസ് ജയ്ശങ്കര് പറഞ്ഞു. അഫ്ഗാനിലെ ജനങ്ങളുടെ വികസനകാര്യങ്ങളിലടക്കം പിന്തുണ തുടരുമെന്നും അഫ്ഗാനുമായുള്ള സഹകരണം തുടരുന്ന കാര്യങ്ങളും ചര്‍ച്ചയായെന്നും എസ് ജയ്ശങ്കര് വ്യക്തമാക്കി.
അഫ്ഗാനിലെ താലിബാൻ സർക്കാരുമായി സഹകരണം വര്‍ധിപ്പിക്കാമെന്ന് ഇന്ത്യ
