അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ഡല്‍ഹിയില്‍ മഹാറാലി നടത്തുമെന്ന് ഇന്ത്യാ മുന്നണി. ഇലക്ടറല്‍ ബോണ്ട് അഴിമതി മറച്ചുവക്കാനാണ് കേന്ദ്രം ഇഡിയെ ഉപയോഗിച്ച് കെജ്രിവാളിനെ വേട്ടയാടുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.മാര്‍ച്ച് 31ന് രാമില മൈതാനിയിലാണ് മെഗാറാലി സംഘടിപ്പിക്കുന്നതെന്ന് എഎപി നേതാവും ഡല്‍ഹി മന്ത്രിയുായ ഗോപാല്‍ റായി പറഞ്ഞു.റാലിയില്‍ മെഴുകുതിരി കത്തിച്ചും കോലം കത്തിച്ചും പ്രതിഷേധിക്കുമെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി പൊലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കി.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ഡല്‍ഹിയില്‍ മഹാറാലി നടത്തുമെന്ന് ഇന്ത്യാ മുന്നണി
