പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. മന്ത്രി മറിയം ഷിവുനയുടെ പരാമർശത്തിനെതിരെയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്.ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും മന്ത്രി പങ്കുവച്ചിരുന്നു.മാലിദ്വീപ് മന്ത്രിയുടെ പരാമർശം വ്യക്തിപരമെന്നാണ് മാലിദ്വീപ് സർക്കാരിന്റെ വിശദീകരണം.ഇത്തരം പരാമർശം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ലെന്ന് മാലിദ്വീപ് പ്രസ്താവിച്ചു.
മാലിദ്വീപിലെ ഒരു എംപിയും സമാനരീതിയിൽ പരാമർശം നടത്തിയിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ മന്ത്രി മറിയം ഷിവുനയ്ക്കെതിരെ രംഗത്തുവന്നു.പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സിൽ നിന്നും ഇത് നീക്കിയിരുന്നു.