thequint 2016 05 1f3dc590 d833 4feb 80c0 1c03c23f6bce India Pakistan 1

പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയിൽ പെടുത്താനായുള്ള തെളിവുകൾ സമർപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ജൂണിൽ നടക്കുന്ന പ്ലീനറി യോഗത്തിൽ ഇന്ത്യയുടെ ഉന്നതതല സംഘം പങ്കെടുക്കും. പഹൽഗാം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ പാക് ഇന്‍റലിജൻസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും. കരിമ്പട്ടികയിലായാൽ ആഗോള സാമ്പത്തിക ഏജൻസികളിൽ നിന്ന് ധനസഹായം സ്വീകരിക്കാൻ പാകിസ്ഥാന് കഴിയില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരതയ്ക്കുള്ള ധനസഹായം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്ന സമിതിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. 2018-ൽ എഫ്എടിഎഫിന്‍റെ കരിമ്പട്ടികയിലായ പാകിസ്ഥാന് പിന്നീട് 2022-ലാണ് വിലക്ക് നീക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *