Untitled design 20240610 132432 0000

ഡ്രൈവിംഗ് പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യവെ ടെസ്റ്റ് നടത്താൻ ഇൻസ്ട്രക്ടർമാരെ നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ വ്യക്തമാക്കി. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്നും സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിലിരുന്ന എക്സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിവുനറിയാമെന്ന് കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറൽ സെക്രട്ടറി അനിൽകുമാറും വ്യക്തമാക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *