ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒരു സൂപ്പര്‍ഫുഡ് ആണ് റവ. കാലറി വളരെ കുറഞ്ഞ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവ, രുചിയുള്ളതും ആരോഗ്യകരവുമാണ്. റവയില്‍ കാര്‍ബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍, വൈറ്റമിനുകളായ വൈറ്റമിന്‍ എ, തയാമിന്‍ (ബി1), റൈബോഫ്‌ലേവിന്‍ (ബി2), നിയാസിന്‍ (ബി3), വൈറ്റമിന്‍ ബി6, ഫോളേറ്റ് (ബി9), വൈറ്റമിന്‍ ബി12, വൈറ്റമിന്‍ സി ഇവ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളും റവയിലുണ്ട്. നാരുകളും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും റവയിലുണ്ട്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ സാവധാനത്തിലേ ദഹിക്കുകയുള്ളൂ. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം പ്രഭാതഭക്ഷണമായി റവ ഉള്‍പ്പെടുത്തുന്നത് ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും സഹായിക്കും. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ കഴിക്കാവുന്ന റവ ദഹിക്കാനും എളുപ്പമാണ്. ബവല്‍ മൂവ്‌മെന്റുകളെ നിയന്ത്രിക്കാന്‍ റവ സഹായിക്കും. മലബന്ധം അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. റവയില്‍ മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുണ്ട്. ഇതുമൂലം നാഡീ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ റവയ്ക്കു കഴിയും. നാഡീസംവിധാനത്തിന്റെ തകരാറ്, ഹെമറേജ്, വാസ്‌ക്കുലാര്‍ ഡിസീസ് മറ്റ് ഗുരുതരമായ അണുബാധകള്‍ ഇവയ്ക്ക് കാരണമാകും. ഇവ തടയാന്‍ റവയ്ക്ക് കഴിയും. റവയ്ക്ക് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതുകൊണ്ടു തന്നെ റവ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്‍സുലിന്‍ പ്രതിരോധം ഒഴിവാക്കാനും റവ മികച്ച ഒരു ഭക്ഷണമാണ്. പൊണ്ണത്തടി, ശരീരഭാരം കൂടുക ഇവയ്‌ക്കെല്ലാം കാരണം ഇന്‍സുലിന്‍ പ്രതിരോധമാണ്. ഭക്ഷണത്തില്‍ റവ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം നിലനിര്‍ത്താനും അനാരോഗ്യഭക്ഷണങ്ങളോടുള്ള ആസക്തി തടയാനും സഹായിക്കും.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan