ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഇന്റര്‍നെറ്റിന്റെ വിശാലലോകം തുറക്കുന്ന അനന്തസാദ്ധ്യതകളെ നമുക്ക് ഏതു രീതിയിലും ഉപയോഗിക്കാം. അതിലെ അപകടസാദ്ധ്യതകളിലേക്ക് വഴുതിവീണ ചില ജീവിതചിത്രങ്ങളിലൂടെ ഇന്റര്‍നെറ്റിനെ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് പ്രായോഗികമായി അവതരിപ്പിക്കുകയാണ് മനഃശാസ്ത്രവിദഗ്ദ്ധനായ രചയിതാവ്. ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം. ‘ഇന്റര്‍നെറ്റും മാനസികാരോഗ്യവും’. ഡോ. സന്ദീഷ് പി.ടി. മാതൃഭൂമി. വില 170 രൂപ.