ഡാം തകര്‍ന്നാല്‍ !
അണക്കെട്ട് തകര്‍ന്നാല്‍ വെളളം കുത്തിയൊഴുകി വരുന്നത് എങ്ങനെയാണെന്ന് ആരും കണ്ടു കാണില്ല. ഇതാ, ബ്രസീലിലെ ചെറിയൊരു അണക്കെട്ട് തകര്‍ന്നു മലയോളം ഉയരത്തില്‍ മണ്ണും മരങ്ങളുമെല്ലാം സഹിതം വെള്ളം കുത്തിയൊഴുകുന്ന ഭീബല്‍സമായ വീഡിയോ ഈയിടെ പുറത്തുവന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോ നാലു ദിവസംകൊണ്ട് അഞ്ചര ലക്ഷം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഡിസ്‌കവര്‍ ഔര്‍ നേച്ചര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ അണക്കെട്ടുകള്‍ ഗ്രാമങ്ങളേയും നഗരങ്ങളേയും വിഴുങ്ങുമെന്ന മുന്നറിയിപ്പുണ്ട്. ചൈനയില്‍ ക്വിയാന്‍ഡോ തടാക അണക്കെട്ടു നിര്‍മിച്ചപ്പോള്‍ ഷി ചെംഗ് നഗരം മുങ്ങിപ്പോയതാണ് ഉദാഹരിച്ചിരിക്കുന്നത്. അമേരിക്കയിലെ ഹൂവര്‍ ഡാമില്‍ 3400 കോടി ക്യുബിക് വെള്ളമാണ് സംഭരിച്ചിരിക്കുന്നതെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
ഡാം തകര്‍ന്നാല്‍ !
![ഡാം തകര്‍ന്നാല്‍ ! 1 cover 25](https://dailynewslive.in/wp-content/uploads/2024/01/cover-25-1200x675.jpg)