2022ലെ മൊത്തം വില്‍പ്പനയുടെ 26 ശതമാനവും ഡീസല്‍ മോഡലുകളാണെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. പ്രീമിയം എന്‍ഡ് എസ്യുവി വിപണിയില്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്. ഹ്യൂണ്ടായ് ക്രെറ്റ ഡീസല്‍ മൊത്തം വില്‍പ്പനയില്‍ 54 ശതമാനം സംഭാവന നല്‍കിയപ്പോള്‍, ടക്സണും അല്‍കാസറും യഥാക്രമം 72 ഉം 75 ഉം ശതമാനമാണ്. സബ്കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍, ഹ്യുണ്ടായ് വെന്യു ഡീസല്‍ 23 ശതമാനം മാത്രമാണ്. ഇടത്തരം എസ്യുവി വിഭാഗത്തില്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് 64 ശതമാനം സംഭാവനയുണ്ടെങ്കില്‍, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഹൈ-എന്‍ഡ് എസ്യുവി വിപണിയില്‍ ഇത് 94 ശതമാനമാണ്. ഹ്യൂണ്ടായ്യുടെ വില്‍പ്പനയുടെ 45 ശതമാനവും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള വാഹനങ്ങളില്‍ നിന്നാണെന്നും കമ്പനി വെളിപ്പെടുത്തി.