മഹീന്ദ്ര സ്‌കോര്‍പിയോ ശ്രേണിയുടെ വില്‍പനയില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ഒക്ടോബര്‍ മാസത്തില്‍ മാത്രം 125 ശതമാനം വില്‍പനയില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം കേവലം 3000 യൂണിറ്റുകള്‍ വിറ്റിരുന്ന സാഹചര്യത്തില്‍ നിന്ന് ഇക്കുറി 7438 യൂണിറ്റ് സ്‌കോര്‍പിയോ മോഡലുകളാണ് വിറ്റുപോയത്. സെപ്റ്റംബറിലും 9536 യൂണിറ്റുകള്‍ വിറ്റിരുന്നു. മുന്‍പ് ഇത് കേവലം 2500 ഓളമായിരുന്നു. ഇതോടെ ബൊലേറോയ്ക്ക് ശേഷം ഏറ്റവും അധികം വില്‍ക്കുന്ന എസ്യുവി എന്ന പേരും സ്‌കോര്‍പിയോ സ്വന്തമാക്കി. മഹീന്ദ്ര എക്‌സ്യുവി 300, 6282 യൂണിറ്റുകള്‍ വില്‍പന നടത്തി ഏറ്റവും വില്‍പനയുള്ള മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമെന്ന പേരും നേടി. സ്‌കോര്‍പിയോ ക്ലാസിക് മോഡലിന് എസ്, എസ് 11 എന്നിങ്ങനെ 2 വകഭേദങ്ങളുണ്ട്. അടിസ്ഥാന മോഡലിന് 11.99 ലക്ഷം രൂപയും മുന്തിയ വകഭേദത്തിന് 15.49 ലക്ഷം രൂപയുമാണ് ക്ലാസിക്കിന് വില.