ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ഡല്‍ഹിയില്‍ പുതിയ വസതി അനുവദിച്ച് ഹൗസിങ് കമ്മിറ്റി. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവാണ് രാഹുലിന് അനുവദിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ടൈപ് എട്ട് ബംഗ്ലാവിന് അര്‍ഹനാണ് രാഹുല്‍ഗാന്ധി. ക്യാബിനറ്റ് മന്ത്രിമാര്‍, സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്രമന്ത്രിമാര്‍, സര്‍ക്കാരിലെ പ്രധാന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ടൈപ് എട്ട് ബംഗ്ലാവ് അനുവദിക്കുന്നത്. 22 അക്ബര്‍ റോഡ്, ഏഴ് സഫ്ദര്‍ജംഗ് റോഡ് വസതികളായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan