മിഡ് സൈസ് സെഡാന്‍ സിറ്റി ഹൈബ്രിഡിന്റെ വില 96,000 രൂപ വരെ കുറച്ച് ഹോണ്ട. ഒറ്റ മോഡലില്‍ മാത്രം (ഇസഡ്എക്‌സ്) ലഭിക്കുന്ന സിറ്റി ഹൈബ്രിഡിന്റെ വില 20.85 ലക്ഷത്തില്‍ നിന്ന് 19.89 ലക്ഷമാക്കിയാണ് കുറച്ചത്. മിഡ് സൈസ് സെഗ്മെന്റില്‍ ഏക ഹൈബ്രിഡ് കാറാണ് സിറ്റി. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ലിഥിയം അയണ്‍ ബാറ്ററിയും അടങ്ങുന്ന ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 126 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കുമുണ്ട്. ലീറ്ററിന് 27.26 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഹോണ്ട സെന്‍സിങ് സംവിധാനമുള്ള മോഡലാണ് സിറ്റി ഹൈബ്രിഡ്. എര്‍ജെന്‍സി ബ്രേക്കിങ്, ലൈന്‍ കണ്‍ട്രോള്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകള്‍ ഹോണ്ട സെന്‍സിങ്ങിലുണ്ട്. കൂടാതെ കാര്‍ബണ്‍ ഫിനിഷുള്ള എയര്‍ഡാം, എല്‍ രൂപത്തിലുള്ള ഹെഡ് ലാംപ്, റിയര്‍ ലാംപ്, സ്‌പോയ്ലര്‍, പുതിയ ഡയമണ്ട് കട്ട് അലോയ്, പിന്നില്‍ ബംപര്‍ ഡിഫ്യൂസര്‍. 8 ഇഞ്ച് എച്ച്ഡി ഫുള്‍കളര്‍ ടിഎഫ്ടി മോണിറ്റര്‍ മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ക്ലസ്റ്റര്‍ എന്നിവയുമുണ്ട്.