ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 നവംബര്‍ 7-നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ആകര്‍ഷകമായ എല്‍ഇഡി ലൈറ്റുകള്‍, ന്യൂ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ഫോര്‍ക്ക് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിക്വിഡ് കൂള്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452-ന്റെ പ്രധാന സവിശേഷത. 45 എച്ച്പിയും, 8000 ആര്‍പിഎമ്മും ഉല്‍പ്പാദിപ്പിക്കുന്ന കരുത്തുറ്റ 451.65 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മറ്റൊരു ആകര്‍ഷണീയത. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ലിക്വിഡ് കൂള്‍ എഞ്ചിന്‍ എന്ന പ്രത്യേകതയും ഈ മോഡലിന് ഉണ്ട്. ഈ മോഡലിന്റെ പിന്‍ഗാമിയായി എത്തിയ ഹിമാലയന്‍ 411 മോഡലിന്റെ ചെന്നൈയിലെ എക്‌സ് ഷോറൂം വില 2.28 ലക്ഷം രൂപയാണ്. എന്നാല്‍, ഹിമാലയന്‍ 452-ന്റെ കൃത്യമായ വില വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, 3 ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്.